പബ്ലിക് ഹിയറിംഗുകൾ

പബ്ലിക് ഹിയറിംഗുകൾ

കമ്മീഷന്‍റെ ആദ‍്യ പൊതു ഹിയറിംഗ് 12/07/2019 ന് തിരുവനന്തപുരം സർക്കാർ അതിഥി മന്ദിരത്തിൽ വച്ച് നടന്നു. ഇതിൽ കമ്മീഷൻ അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും പുറമെ കമ്മീഷന്‍റെ പ്രവർത്തന വിഷയത്തിൽ താത്പര‍്യമുള്ള സംഘടനകളും വ‍്യക്തികളും പങ്കെടുക്കുകയും അവരിൽ പലരും തങ്ങളുടെ ആവശ‍്യങ്ങൾ ഉന്നയിച്ചുകൊണ്ട് സ്റ്റേറ്റ്മെൻറുകൾ ഫയൽ ചെയ്യുകയുമുണ്ടായി. ഇവർക്ക് തങ്ങളുടെ ആവശ‍്യങ്ങളും വാദമുഖങ്ങളും നേരിൽ അവതരിപ്പിക്കാനും സന്ദർഭം ലഭിച്ചു.

കമ്മീഷന്‍റെ രണ്ടാമത്തെ പൊതു ഹിയറിംഗ് ആലപ്പുഴ കളക്ടറേറ്റ് ഹാളിൽ വച്ച് 19/11/2019 ന് നടന്നു. അവിടെയും മേൽപ്രകാരമുള്ള സന്ദർഭം ബന്ധപ്പെട്ട എല്ലാവർക്കും ലഭിക്കും.

സാമൂഹ്യ സാമ്പത്തിക സർവ്വേ നടത്തുന്നമായി ബന്ധപ്പെട്ട് മുന്നോക്ക സമുദായങ്ങളിലെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ച് 07/10/21 ന് പി ഡ്ല്യൂ ഡി റെസ്റ്റ് ഹൌസ് തിരുവനന്തപുരത്ത് വച്ച് സംസ്ഥാന തല മീറ്റിംഗും, 20.10.21, 21.10.21, 22.10.21, 26.10.21, 27.10.21 തീയതികളിൽ പാലക്കാട്, കോട്ടയം, കൊല്ലം, കാസർഗോഡ്, കണ്ണൂർ സ്ഥലങ്ങളിൽ മേഖലാടിസ്ഥാനത്തിൽ മീറ്റിംഗുകളും സംഘടിപ്പിയ്ക്കുകയുണ്ടായി.