ഭരണനിർവഹണം
കമ്മീഷൻറെ അധികാരങ്ങളും ചുമതലകളും
കമ്മീഷൻറെ ചുമതലകൾ. കമ്മീഷൻ താഴെപ്പറയുന്ന ചുമതലകൾ നിർവ്വഹിക്കേണ്ടതാണ്. അതായത് – |
|
---|---|
എ | കേരള സംസ്ഥാനത്തിലെ മുന്നോക്ക വിഭാഗങ്ങളെ കണ്ടെത്തി ഒരു ലിസ്റ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുക; |
ബി | മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾ പഠിക്കുകയും അപഗ്രഥിക്കുകയും ക്ഷേമകാര‍്യങ്ങൾ ശിപാർശ ചെയ്യുകയും ചെയ്യുക; |
സി | മുന്നോക്ക വിഭാഗമായി ഉൾപ്പെടുത്താനുള്ള ഏതെങ്കിലും വിഭാഗത്തിൻറെ അഭ‍്യർത്ഥനകൾ പരിശോധിക്കുകയും അതു സംബന്ധിച്ച പരാതികൾ കേൾക്കുകയും ഉചിതമെന്നു തോന്നുന്ന ഉപദേശം സർക്കാരിന് നൽകുകയും ചെയ്യുക; |
ഡി | മുന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിനുള്ള ആസൂത്രണ നടപടികളിൽ പങ്കെടുക്കുകയും ഉപദേശിക്കുകയും സംസ്ഥാനത്ത് അവരുടെ വികസനത്തിലുണ്ടായ പുരോഗതി വിലയിരുത്തുകയും ചെയ്യുക; |
ഇ | മുന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും സാമൂഹിക സാമ്പത്തിക പുരോഗതിക്കും ആവശ‍്യമായ വ‍്യവസ്ഥകളും മറ്റു നടപടികളും ഫലവത്തായി നടപ്പാക്കുന്നതിനുവേണ്ടി സർക്കാർ കൈക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ച ശിപാർശകൾ നൽകുകയും വാർഷികമായോ കമ്മീഷന് യുക്തമെന്നു കരുതുന്ന സമയത്തോ സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്യുക; |
എഫ് | മുന്നോക്ക വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ‍്യാഭ‍്യാസപരവുമായ പുരോഗതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ സംബന്ധിച്ച് പഠനം, ഗവേഷണം, വിശകലനം എന്നിവ നടത്തുക; |
ജി | മുന്നോക്ക വിഭാഗങ്ങളെ സംബന്ധിച്ച് സർക്കാർ സ‍്വീകരിക്കേണ്ട യുക്തമായ നടപടികൾ നിർദ്ദേശിക്കുക; |
എച്ച് | മുന്നോക്ക വിഭാഗങ്ങളെ സംബന്ധിക്കുന്ന ഏതെങ്കിലും കാര‍്യത്തെ സംബന്ധിച്ച്, പ്രത്യേകിച്ച് അവർ അഭിമുഖീകരിക്കുന്ന വൈഷമ‍്യങ്ങളെ സംബന്ധിച്ച്, സർക്കാരിന് കാലാകാലങ്ങളിലോ പ്രത്യേകമായോ റിപ്പോർട്ട് സമർപ്പിക്കുക; |
ഐ | മുന്നോക്ക വിഭാഗങ്ങളുടെ സംരക്ഷണവും ക്ഷേമവും വികസനവും ഉന്നമനവുമായി ബന്ധപ്പെട്ട് നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള അങ്ങനെയുള്ള മറ്റു ചുമതലകൾ നിർവ്വഹിക്കുക; |
ജെ | മുന്നോക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ ഏൽപ്പിച്ചു കൊടുക്കുന്ന മറ്റേതെങ്കിലും കാര‍്യം ചെയ്യുക. |
കമ്മീഷൻറെ അധികാരങ്ങൾ – | ||
---|---|---|
1 | കമ്മീഷന്, 9 –ാം വകുപ്പ് പ്രകാരമുള്ള അതിൻറെ ചുമതലകൾ നിർവ്വഹിക്കുമ്പോൾ, ഒരു വ‍്യവഹാരം വിചാരണചെയ്യുന്ന ഒരു സിവിൽ കോടതിക്കുള്ള എല്ലാ അധികാരങ്ങളും, പ്രത്യേകിച്ചും താഴെപ്പറയുന്ന സംഗതികളെ സംബന്ധിച്ച്, ഉണ്ടായിരിക്കുന്നതാണ്, അതായത് – | |
എ | സംസ്ഥാനത്തിൻറെ ഏത് ഭാഗത്തുനിന്നും ഏതൊരാളെയും വിളിച്ചുവരുത്തുകയും ഹാജരാകുന്നത് ഉറപ്പുവരുത്തുകയും സത്യപ്രതിജ്ഞയിന്മേൽ അയാളെ വിസ്തരിക്കുകയും ചെയ്യുക; | |
ബി | ഏതെങ്കിലും രേഖ കണ്ടെത്തുന്നതിനും ഹാജരാക്കുന്നതിനും ആവശ‍്യപ്പെടുക; | |
സി | സത‍്യവാങ്മൂലത്തിന്മേൽ തെളിവ് സ‍്വീകരിക്കുക; | |
ഡി | ഏതെങ്കിലും കോടതിയിൽനിന്നോ ആഫീസിൽനിന്നോ ഏതെങ്കിലും പൊതുരേഖയോ അതിൻറെ പകർപ്പോ ആവശ‍്യപ്പെടുക; | |
ഇ | സാക്ഷികളെ വിസ്തരിക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്യുക; | |
എഫ് | നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള മറ്റേതെങ്കിലും സംഗതികൾ. | |
2 | കമ്മീഷന്, അന്വേഷണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനു വേണ്ടിയുള്ള ആവശ‍്യത്തിലേക്കായി സർക്കാരിൻറെ ഏതൊരു ഉദ്യോഗസ്ഥൻറെയോ അന്വേഷണ ഏജൻസിയുടെയോ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. | |
3 | കമ്മീഷൻ ആക്ടിലെ (2)-ാം ഉപവകുപ്പുപ്രകാരം ഏതൊരു ഉദ്യോഗസ്ഥൻറെയോ അന്വേഷണ ഏജൻസിയുടെയോ സേവനമാണോ ഉപയോഗപ്പെടുത്തിയിട്ടുള്ളത് ആ ഉദ്യോഗസ്ഥനോ ഏജൻസിയോ അതു സംബന്ധിച്ച് അന്വേഷണം നടത്തി തെളിവെടുപ്പ് നടത്തേണ്ടതും അതിന്മേലുള്ള റിപ്പോർട്ട്, കമ്മീഷൻ ഇതിനായി നിശ്ചയിക്കുന്ന കാലയളവിനുള്ളിൽ, കമ്മീഷന് സമർപ്പിക്കേണ്ടതുമാണ്. | |
4 | കമ്മീഷൻ ആക്ടിലെ (3)-ാം ഉപവകുപ്പുപ്രകാരം സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ എത്തിച്ചേർന്നിട്ടുള്ള ഏതെങ്കിലും നിഗമനത്തിൻറെയോ റിപ്പോർട്ടിലെ വസ്തുതകളുടെയോ കൃത‍്യത സംബന്ധിച്ച് കമ്മീഷൻ സ‍്വയം ബോദ്ധ‍്യപ്പെടേണ്ടതും ഈ ഉദ്ദേശ‍്യത്തിലേക്ക് തെളിവെടുപ്പ് നടത്തിയോ അതിനു സഹായിച്ചതോ ആയ ആളുടെ വിസ്താരം ഉൾപ്പടെ അതിന് യുക്തമെന്ന് തോന്നുന്ന അന്വേഷണം നടത്താവുന്നതുമാണ്. |