previous arrow
next arrow
Slider
 
ശ്രീ. പിണറായി വിജയൻ
കേരളാ മുഖ്യമന്ത്രി
അറിയിപ്പുകൾ
ജസ്റ്റിസ് (റിട്ട) സി.എൻ. രാമചന്ദ്രൻ നായർ
ചെയർപേഴ്സൺ
ശ്രീ. മണി വിതയത്തിൽ
അംഗം
ശ്രീ, ജി.രതികുമാർ
അംഗം
ശ്രീ രമേശ്. ടി
മെമ്പർ സെക്രട്ടറി

ശ്രീ. ജോ സി.കതിലങ്കൽ
രജിസ്ട്രാര്‍

ഞങ്ങളെക്കുറിച്ച്

2015 ലെ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കു വേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷൻ ആക്ട് (2/2016) പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും ചുമതലകൾ നിർവ്വഹിക്കുന്നതിനും വേണ്ടി ഒരു കമ്മീഷൻ രൂപീകരിക്കുകയുണ്ടായി.

സുപ്രീം കോടതിയില‍െയോ ഹൈക്കോടതിയില‍െയോ വിരമിച്ച ജഡ്ജിയെ കമ്മീഷൻ ചെയർപേഴ്സണായും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന മുന്നാക്ക വിഭാഗങ്ങളെ സംബന്ധിച്ച കാര്യണങ്ങളിൽ പ്രത്യേക പരിജ്ഞാനമുള്ള മുന്നാക്ക സമുദായത്തിൽപ്പെട്ട രണ്ടു പേരെ കമ്മീഷൻ അംഗങ്ങളായും, ഗവൺമെൻറ് അഡീഷണൽ സെക്രട്ടറി അല്ലെങ്കിൽ അഡീഷണൽ സെക്രട്ടറിയുടെ പദവിയിൽ മൂന്നു വർഷത്തിൽ കുറയാതെ സേവനം അനുഷ്ഠിച്ചിട്ടുള്ള ഒരാളെ മെമ്പർ സെക്രട്ടറിയായും ആക്ടിലെ 3-ാം വകുപ്പ് പ്രകാരം നിയമിച്ചു കൊണ്ടും കേരള സർക്കാർ കമ്മീഷൻ രൂപീകരിക്കുകയുണ്ടായി. നിലവിലെ കമ്മീഷനെ 08.03.2019 ലെ സർക്കാർ വിജ്ഞാപനം SRO No. 190/2019 പ്രകാരം രൂപീകരിക്കുകയും, സ.ഉ.(സാധാ)നം.4301/2019 പൊ.ഭ.വ.പ്രകാരം പരിഷ്കരിക്കുകയും ചെയ്തു.

മീഡിയ
വീഡിയോ ഗാലറി
ഫോട്ടോ ഗാലറി